ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയില്‍ ആനകള്‍ കൂട്ടത്തോടെ ചരിഞ്ഞനിലയില്‍. നൂറുകണക്കിന് ആനകളാണ് രണ്ടുമാസമായി ഇത്തരത്തില്‍ ചരിഞ്ഞുകൊണ്ടിരിക്കുന്നത്. ഒക്കവാംഗോ ഡെല്‍റ്റ പ്രദേശത്താണ് ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മെയ്മാസത്തില്‍ മാത്രം 169 ആനകളെയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വീണ്ടും പതിനഞ്ചുദിവസം കഴിഞ്ഞപ്പോള്‍ അത് ഇരട്ടിയായി.
369 ആനകളെയാണ് ഇതുവരെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആനകളുടെ മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചരിഞ്ഞ ആനകള്‍ക്ക് പരിക്കുകളോ കൊമ്പുകള്‍ മാറ്റപ്പെടുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ വേട്ടക്കാരുടെ പണിയല്ലെന്ന് ബോധ്യമായിട്ടുണ്ട്. വരള്‍ച്ചപോലും ഇല്ലാത്ത പ്രദേശത്ത് ഇത്തരമൊരു സംഭവം നടക്കുന്നത് അത്ഭുതത്തോടെയാണ് അധികൃതര്‍ കാണുന്നത്.