തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഒന്‍പതു പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു

ശ്രീനു എസ്

വ്യാഴം, 2 ജൂലൈ 2020 (19:24 IST)
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഒന്‍പതു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ജൂണ്‍ 18ന് കുവൈറ്റില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തി പോങ്ങുംമൂട് സ്വദേശിനി 45 കാരി. ജൂണ്‍ 23ന് പൂനെയില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ കാട്ടാക്കട സ്വദേശി 20കാരന്‍. ബാലരാമപുരം സ്വദേശി 47കാരന്‍. തുമ്പ സ്വദേശിയായ 25 കാരന്‍. അതിഥി തൊഴിലാളിയായ ആസാം സ്വദേശി 24 കാരന്‍. 
 
ചാന്നാങ്കര വെട്ടുതറ സ്വദേശിനിയായ രണ്ടുവയസുകാരി. വഞ്ചിയൂര്‍ കുന്നുംപുറം സ്വദേശി ലോട്ടറി വില്‍പ്പനക്കാരനായ 45 കാരന്‍. ജൂലൈ ഒന്നിന് അബുദാബിയില്‍ നിന്നും കൊച്ചിയിലെത്തിയ വഞ്ചിയൂര്‍ കുന്നുകുഴി സ്വദേശി 47 കാരന്‍. ഒമാനില്‍ നിന്ന് കൊച്ചിയിലെത്തിയ തിരുവനന്തപുരം സ്വദേശി 65 കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍