കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് മുല്ലപ്പള്ളി, കടുംപിടുത്തം വേണ്ടെന്ന് ചെന്നിത്തല

സുബിന്‍ ജോഷി
ശനി, 20 ഫെബ്രുവരി 2021 (15:56 IST)
മാണി സി കാപ്പന്‍റെ യു ഡി എഫ് പ്രവേശത്തേച്ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന നിലപാടിലാണ് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ ഇക്കാര്യത്തില്‍ കടുംപിടുത്തം വേണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ പക്ഷം.
 
കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരട്ടെ എന്ന നിലപാടില്‍ മുല്ലപ്പള്ളിയോടൊപ്പം ചില മുതിര്‍ന്ന നേതാക്കളുമുണ്ട്. കൊടിക്കുന്നില്‍ സുരേഷൊക്കെ ആ അഭിപ്രായക്കാരാണ്.
 
എന്നാല്‍, കാപ്പനൊപ്പം വരുന്നവര്‍ക്ക് ചിലപ്പോള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടാകില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം. അതുകൊണ്ടുതന്നെ കാപ്പനെ കോണ്‍ഗ്രസില്‍ ചേര്‍ക്കണമെന്ന കടുംപിടുത്തം ഉപേക്ഷിക്കാമെന്നും എല്‍ ഡി എഫില്‍ കൂടുതല്‍ പിളര്‍പ്പുണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്നുമാണ് ചെന്നിത്തല പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article