ഇ ശ്രീധരന്‍റെ കഴിവുകള്‍ ഒരു വിലകുറഞ്ഞ പാര്‍ട്ടിക്കുവേണ്ടി ചെലവഴിക്കുന്നതില്‍ ദുഃഖം: ബിനോയ് വിശ്വം

ജോണ്‍സി ഫെലിക്‍സ്
വെള്ളി, 19 ഫെബ്രുവരി 2021 (21:04 IST)
മെട്രോമാന്‍ ഇ ശ്രീധരന്‍റെ എല്ലാ കഴിവുകളും അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ ആ കഴിവുകളെല്ലാം ഒരു വിലകുറഞ്ഞ പാര്‍ട്ടിക്കുവേണ്ടി ചെലവഴിക്കേണ്ടതുണ്ടോയെന്ന് അദ്ദേഹം ആലോചിക്കണമെന്നും സി പി ഐ നേതാവ് ബിനോയ് വിശ്വം. ഇ ശ്രീധരന്‍ ബി ജെ പിയില്‍ ചേര്‍ന്നതില്‍ ദുഃഖമുണ്ടെന്നും ബിനോയ് പ്രതികരിച്ചു.
 
ഇ ശ്രീധരന്‍ ബി ജെ പിയില്‍ ചേരുന്ന കാര്യം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ബി ജെ പി കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ താന്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article