നീറ്റ് പി. ജി. യോഗ്യതാ മാനദണ്ഡത്തില്‍ സെപ്റ്റംബര്‍ 20ലെ File No. U.12021/07/2023-MEC(pt-1) കത്ത് പ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാല്‍ പുതിയ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവര്‍ക്ക് സംസ്ഥാന DNB POST - MBBS കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 25 മുതല്‍ 28 വൈകിട്ട് മൂന്നുവരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഹെല്പ് ലൈന്‍ നമ്പര്‍: 0471 2525300.