ഐഎച്ച്ആര്‍ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 8 ജൂണ്‍ 2023 (14:02 IST)
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്‌സസ് ഡവലപ്പ്‌മെന്റിനു (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള   കോന്നി (04682382280, 8547005074), പുതുപ്പള്ളി (8547005040), കടുത്തുരുത്തി (04829264177, 8547005049), കട്ടപ്പന (04868250160, 8547005053), മറയൂര്‍ (8547005072), പീരുമേട് (04869232373, 8547005041), തൊടുപുഴ (04862257447, 257811, 8547005047),  എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് അപ്ലൈഡ് സയന്‍സ് കോളജുകളിലേക്ക് 2023-24 അധ്യയന വര്‍ഷത്തില്‍  ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
 
www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1,000 രൂപ (എസ്.സി,എസ്.ടി 350 രൂപ) രജിസ്‌ട്രേഷന്‍ ഫീസ്  ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: www.ihrd.ac.in.

അനുബന്ധ വാര്‍ത്തകള്‍

Next Article