ഇരട്ട‌വോട്ടിൽ നടപടിയുമായി തിരെഞ്ഞെടുപ്പ് കമ്മീഷൻ, തിരിച്ചറിയൽ കാർഡ് നശിപ്പിക്കും, മഷി ഉണങ്ങും വരെ ബൂത്തിൽ തുടരണം

Webdunia
ബുധന്‍, 24 മാര്‍ച്ച് 2021 (12:22 IST)
ഇരട്ട‌വോട്ടിൽ നടപടിയുമായി തിരെഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും വോട്ടർ പട്ടിക പരിശോധിക്കാൻ തിരെഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ജില്ല കളക്‌ടർമാർക്കാണ് പരിശോധനയുടെ ചുമതല.
 
സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് പട്ടിക പരിശോധിച്ച് ഇരട്ടവോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കണം. ഇവരെ പോളിങ് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിക്കും. ഒന്നിലധികം തിരിച്ചറിയൽ കാർഡുള്ളവരുടെ കയ്യിൽ നിന്നും അവർ നിലവിൽ താമസിക്കുന്ന സ്ഥലത്ത് ഒഴിച്ചുള്ളവ നശിപ്പിക്കും.
 
ഇരട്ടവോട്ട് തെളിഞ്ഞവരുടെ പട്ടിക രാഷ്ട്രീയപാർട്ടികൾക്ക് കൈമാറും. വോട്ട് ചെയ്‌താൽ മഷി ഉണങ്ങും വരെ ബൂത്തിൽ തുടരണമെന്നും നിർദേശമുണ്ട്. സംസ്ഥാനത്ത് ഒരു ലക്ഷത്തിന് മുകളിൽ ഇരട്ടവോട്ടുകൾ ഉള്ളതായി കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article