ആധാര്‍ക്കാര്‍ഡിലെ വിവരങ്ങള്‍ ഇനി സ്വന്തമായി തിരുത്താം

ശ്രീനു എസ്
വെള്ളി, 16 ഏപ്രില്‍ 2021 (08:03 IST)
ആധാര്‍ക്കാര്‍ഡിലെ വിവരങ്ങള്‍ ഇനി സ്വന്തമായി തിരുത്താം. സെല്‍ഫി സര്‍വീസ് അപ്‌ഡേറ്റ് പോര്‍ട്ടല്‍ വഴിയാണ് സ്വന്തമായി തിരുത്താന്‍ സാധിക്കുന്നത്. ആധാര്‍കാര്‍ഡിലെ പേര്, വിലാസം, ലിംഗഭേദം, ജനന തിയതി എന്നീ വിവരങ്ങളാണ് തിരുത്താന്‍ സാധിക്കുന്നത്. ഇതില്‍ ജനനതിയതി ഒരു തവണ മാത്രമേ തിരുത്തുവാന്‍ സാധിക്കുകയുള്ളു. അധാര്‍ കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നിലവില്‍ നീട്ടിയിട്ടുണ്ട്.
 
അതേസമയം ആധാര്‍ക്കാര്‍ഡിലെ ഫോട്ടോ മാറ്റാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. പലര്‍ക്കും തങ്ങളുടെ ആധാറിലെ ഫോട്ടോയോട് ഇഷ്ടക്കേട് ഉണ്ട്. ഇത് എളുപ്പത്തില്‍ പരിഹരിക്കാം. ഇതിനായി ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ സന്ദര്‍ശിച്ചാല്‍മതി. 25 രൂപയും ജിഎസ്ടിയുമാണ് ഫോട്ടോമാറ്റുന്നതിന് ഈടാക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article