പെൻഷൻ പദ്ധതിയിൽ(എൻപിഎസ്) ചേരാവുന്ന പ്രായപരിധി 70 ആക്കിയേക്കും

വ്യാഴം, 15 ഏപ്രില്‍ 2021 (19:39 IST)
നാഷണൽ പെൻഷൻ സിസ്റ്റത്തിൽ ചേരാനുള്ള പ്രായപരിധി 65ൽ നിന്നും 70 ആയി ഉയർത്താൻ ശുപാർശ ചെയ്‌തു. 60വയസ്സിനുശേഷം പദ്ധതിയിൽ ചേരുന്നവർക്ക് 75വയസ്സുവരെ നിക്ഷേപം നടത്താൻ അനുമതിയും നൽകിയേക്കും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെതാണ് നിർദേശം.
 
പ്രായപരിധി 60ൽനിന്ന് 65ആയി ഉയർത്തിയപ്പോൾ മൂന്നരവർഷത്തിനിടെ 15,000 പേർ പുതിയതായി പദ്ധതിയിൽ ചേർന്നതായി അതോറിറ്റി ചെയർമാൻ അറിയിച്ചു.ഈ സാഹചര്യത്തിലാണ് പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി ഉയർത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് . പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍