കൊച്ചി മെട്രോ: ഇ ശ്രീധരനെ ഒഴിവാക്കിയതിനെതിരെ ആഷിഖ് അബു രംഗത്ത്

Webdunia
ബുധന്‍, 14 ജൂണ്‍ 2017 (20:49 IST)
കൊച്ചി മെട്രോ ഉദ്ഘാടന വേദിയിൽ നിന്ന് മെട്രോമാൻ ഇ ശ്രീധരനെ ഒഴിവാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് സംവിധായകനും നടനുമായ ആഷിഖ് അബു രംഗത്ത്.

വേദിയിലല്ല, മലയാളികളുടെ മനസിലാണ് ഇദേഹം എന്നു പറഞ്ഞുകൊണ്ടാണ് ആഷിഖ് അബു കേന്ദ്ര സര്‍ക്കാരിനെതിരെ  രംഗത്തെത്തിയത്.

കൊച്ചി മെട്രോ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ഇ ശ്രീധരനെ മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നും ഒഴിവാക്കിയ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

അതേസമയം, ഇ ശ്രീധരനെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇ ശ്രീധരനെ വേദിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

ഇ ശ്രീധരനെ കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്ഥലം എംഎല്‍എ പിടി തോമസ് എന്നിവരെകൂടി ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന ഗവണ്‍മെന്‍റ് പ്രധാനമന്ത്രിയുടെ ഓഫീസിനോട് അഭ്യര്‍ത്ഥിച്ചു.
Next Article