ശാശ്വതീകാനന്ദയുടെ മരണ‍ം: ബിജു രമേശിന് കത്തയിച്ചിട്ടില്ലെന്ന് മുൻ ഡിവൈഎസ്പി ഷാജി

Webdunia
വെള്ളി, 16 ഒക്‌ടോബര്‍ 2015 (17:13 IST)
ബിജു രമേശിനെ തള്ളി മുൻ ഡിവൈഎസ്പി ഷാജി.  മകൻ രാഹുൽ മുഖേന പുറത്തുവിട്ട തുറന്ന കത്തിലൂടെയാണ് ബിജു രമേശിന്റെ ആരോപണങ്ങള്‍ തള്ളിയത്. ബിജു രമേശിന് കത്തയിച്ചിട്ടില്ലെന്നും ശാശ്വതീകാനന്ദയെ വധിച്ചത് പ്രിയനാണെന്ന് പറഞ്ഞിട്ടില്ലെന്നും കത്തില്‍ ഷാജി വ്യക്തമാക്കി. ഷാജി അയച്ച കത്ത് കയ്യിലുണ്ടെങ്കിൽ ബിജു രമേശ് അത് പുറത്തുവിടണം.

സ്വാമിയെ വധിച്ചെന്ന് പ്രിയൻ ഫോണിലൂടെ വെളിപ്പെടുത്തിയെന്നും ബിജു രമേശ് പറയുന്നുണ്ട്. ഇക്കാര്യം തെളിയിക്കാൻ ടെലിഫോൺ കോൾ ലിസ്റ്റ് പുറത്തുവിടണമെന്നും ഷാജിയുടെ മകൻ രാഹുൽ ആവശ്യപ്പെട്ടു.നേരത്തെ ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് പ്രിയനാണ് എന്ന് അറിയിച്ച് ഡിവൈഎസ്പി ഷാജി തനിക്ക് കത്ത് എഴുതിയിരുന്നുവെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. തന്റെ കയ്യിൽ പണമില്ലെന്നും സുപ്രീംകോടതിയിൽ കേസിന് പോകുമ്പോൾ തന്നെ സഹായിക്കണമെന്നും ഷാജി കത്തിൽ ആവശ്യപ്പെട്ടതായി ബിജു രമേശ് പറഞ്ഞിരുന്നു.