തൃക്കാക്കരയില്‍ ട്വിസ്റ്റ് ! ഡോ.ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Webdunia
വ്യാഴം, 5 മെയ് 2022 (16:02 IST)
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജോ ജോസഫാണ് ഇടത് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനും കൂടിയായ ജോ ജോസഫ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article