റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 വയസ്സുകാരി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (15:35 IST)
തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 വയസ്സുകാരി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിനിയായ അഭിരാമി ആണ് മരിച്ചത്. കഴിഞ്ഞ മൂന്നുദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. പേവിഷബാധയ്ക്കുള്ള വാക്‌സിന്റെ മൂന്ന് കുത്തിവെപ്പെടുത്തെങ്കിലും അഭിരാമിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. 
 
അതേസമയം കുട്ടിയുടെ ശ്രവങ്ങള്‍ പൂണെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നാളെ പരിശോധന ഫലം വരാനിരിക്കയാണ് മരണം സംഭവിച്ചത്. കഴിഞ്ഞമാസം 13നാണ് അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു സംഭവം.

അനുബന്ധ വാര്‍ത്തകള്‍

Next Article