പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ 12 കാരി ഗുരുതരാവസ്ഥയില്‍. റാന്നി സ്വദേശിനി അഭിരാമിയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ ശരീരത്തില്‍ തെരുവുനായയുടെ ഒമ്പതോളം കടിയാണ് ഏറ്റിട്ടുള്ളത്.