കോട്ടയത്ത് വീണ്ടും തെരുവുനായ ആക്രമണം; രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 23 ഓഗസ്റ്റ് 2022 (11:59 IST)
കോട്ടയത്ത് വീണ്ടും തെരുവുനായ ആക്രമണം. രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം ഈ മാസം പതിനെട്ടാം തീയതി കോട്ടയം തലയോലപ്പറമ്പില്‍ ഏഴുപേര്‍ക്ക് തെരുവു നായയുടെ കടിയേറ്റിട്ടുണ്ടായിരുന്നു. 
 
ഇതില്‍ രണ്ടു സ്ത്രീകള്‍ ഉണ്ടായിരുന്നു. തെരുവുനായയ്ക്ക് പേവിഷ ബാധയുണ്ടെന്നാണ് സംശയിക്കുന്നത്. ഒരാള്‍ക്ക് മുഖത്തും മറ്റൊരാള്‍ക്ക് വയറിലും ആണ് കടിയേറ്റത്. അഞ്ചുപേര്‍ക്ക് കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇതേ നായ തെരുവിലെ മറ്റു നായകളെയും വളര്‍ത്തുനായ കളെയും കടിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍