കടുത്തുരുത്തിയില്‍ അമിതവേഗത്തില്‍ എത്തിയ സ്‌കൂട്ടര്‍ ബൈക്കില്‍ ഇടിച്ച് അധ്യാപകനടക്കം രണ്ട് യുവാക്കള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 23 ഓഗസ്റ്റ് 2022 (08:48 IST)
കടുത്തുരുത്തിയില്‍ അമിതവേഗത്തില്‍ എത്തിയ സ്‌കൂട്ടര്‍ ബൈക്കില്‍ ഇടിച്ച് അധ്യാപകനടക്കം രണ്ട് യുവാക്കള്‍ മരിച്ചു. ഐഎച്ച്ആര്‍ഡി കോളേജിലെ കൊമേഴ്‌സ് അധ്യാപകന്‍ അനന്തു ഗോപി, മയിലാടുംപാറ സ്വദേശി അമല്‍ ജോസഫ് എന്നിവരാണ് മരണപ്പെട്ടത്. ഇരുവര്‍ക്കും യഥാക്രമം 29, 23 വയസ്സ് ആയിരുന്നു. സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 
 
മയിലാടുംപാറ സ്വദേശികളായ ജോബി ജോസ്, രഞ്ജിത്ത് രാജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയോലപ്പറമ്പിലെ വീട്ടില്‍ നിന്നും തിങ്കളാഴ്ച രാവിലെ കോളേജിലേക്ക് പോകുമ്പോഴാണ് അനന്തു അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടറില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത് ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന് പോലീസ് നാട്ടുകാരും പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍