കോട്ടയത്ത് തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശി ഡോളി (48) യാണ് മരിച്ചത്. നായയുടെ കടിയേറ്റ ഡോളി ഒരുമാസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായില്‍ വെച്ചായിരുന്നു മരണം.
ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഡോളിയുടെ മരണ കാരണമായത് പേ വിഷബാധയാണോ എന്ന കാര്യം പരിശേധിച്ചു വരുകയാണ്. കഴിഞ്ഞിരുന്ന ഡോളി പേ വിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ കൂടുതല്‍ പരിശേധനകള്‍ നടത്തുന്നതിനായി ഡോളിയുടെ രക്ത സാംമ്പിളുകളും മറ്റും പരിശോധനയ്‌ക്ക് അയച്ചു.
കഴിഞ്ഞ മാസം പതിനൊന്നാം തീയതിയായിരുന്നു ഡോളിക്ക് നായയുടെ കടിയേറ്റത്. സമീപവാസിയുടെസംസ്കാര ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങവെയായിരുന്നു സംഭവം. കൂട്ടത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെയും നായ ആക്രമിച്ചുവെങ്കിലും കൂടുതല്‍ കടിയേറ്റ ഡോളിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതിരോധ കുത്തിവയ്പ് എടുത്തശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ പേയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് വീണ്ടും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി നായെ തല്ലിക്കൊന്നു.