കേരളത്തില്‍ പാപ്പരായ ഒരു സര്‍ക്കാരാണുള്ളത്. കേരളത്തിലെ ബുദ്ധിജീവികള്‍ സംഘടിക്കേണ്ടത് അഴിമതിക്കെതിരെയാണെന്ന് എംപി ഡോ സുബ്രഹ്മണ്യന്‍ സ്വാമി. ബി ജെ പി നേതാവ് രാജഗോപാല്‍ എം എല്‍ എ യുടെ ജീവിതത്തെക്കുറിച്ചുള്ള 'കേരളത്തിന്റെ രാജര്‍ഷി' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം.
മാര്‍ക്‌സിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും വോട്ടുബാങ്ക് രാഷ്ട്രീയം പയറ്റുകയാണെന്നും അഴിമതി തടയുന്നതിന് താഴേത്തട്ടിലുള്ളവരെ അല്ല പിടികൂടെണ്ടതെന്നും. വലിയ ആളുകളും നേതാക്കളും ജയിലിലാവണം. അത് സാധാരണജനങ്ങള്‍ക്ക് പാഠമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയെ പരിഹസിച്ച് മന്ത്രി എം എം മണി നടത്തിയ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, ''സിംഹം രാജകീയമായി കടന്നുപോകുമ്പോള്‍ ശ്വാനന്മാര്‍ കുരയ്ക്കുമെന്ന് അത് കാര്യമാക്കേണ്ട“യെന്നും അദ്ദേഹം പറഞ്ഞിരുന്നു.