നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് തനിയ്ക്ക് സഹായം ചെയ്തു തന്നിരുന്നതായി ഇന്നലെ അറസ്റ്റിലായ വൈസ് പ്രിൻസിപ്പൽ എൻ കെ ശക്തിവേൽ. ഒളിവിൽ കഴിയാൻ എല്ലാ സഹായവും ചെയ്തു തന്നത് കൃഷ്ണദാസാണെന്ന് ശക്തിവേൽ പൊലീസിന് മൊഴി നൽകി.
ഒളിവിലിരിക്കെ കൃഷ്ണദാസിനെ സന്ദര്‍ശിച്ചിരുന്നുവെന്നും നിയമസഹായവും കൃഷ്ണദാസ് നല്‍കിയതായും ശക്തിവേല്‍ മൊഴി നല്‍കിയിട്ടുണ്ട്. ജിഷ്ണു കേസില്‍ സുപ്രധാന വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന രണ്ടു പേരിലൊരാളാണ് ശക്തിവേല്‍. രണ്ടു മാസത്തോളം ഒളിവില്‍ കഴിഞ്ഞ ശക്തിവേലിനെ കോയമ്പത്തൂരിന് സമീപത്തെ അന്നൂരിലെ വാടകവീട്ടില്‍ നിന്നാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
അതേസമയം നാലാം പ്രതിയായ പ്രവീണിനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ഇയാള്‍ നാസിക്കില്‍ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്.