ഐഎഎസ് തലത്തില്‍ അഴിച്ചുപണി; വിഴിഞ്ഞം പോര്‍ട്ട് എംഡിയായി ദിവ്യ എസ് അയ്യരെ നിയോഗിച്ചു

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2023 (09:10 IST)
സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ അഴിച്ചുപണി. പത്തനംതിട്ട കലക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോര്‍ട്ട് എംഡിയായി നിയമിച്ചു. അദീല അബ്ദുല്ലയായിരുന്നു വിഴിഞ്ഞം പോര്‍ട്ട് എംഡി. കൂടുതല്‍ വകുപ്പുകളുടെ ജോലിഭാരം കൊണ്ടാണ് അദീലയെ വിഴിഞ്ഞം പോര്‍ട്ട് എംഡി സ്ഥാനത്തു നിന്ന് നീക്കിയതെന്നാണ് വിശദീകരണം. 
 
ദിവ്യ എസ് അയ്യര്‍ക്ക് പകരം എ.ഷിബുവാണ് പത്തനംതിട്ട ജില്ലാ കലക്ടര്‍. ആലപ്പുഴ കലക്ടര്‍ ഹരിത വി കുമാറിനെ മൈനിങ് ആന്റ് ജിയോളജി ഡയറക്ടറാക്കി. ജോണ്‍ വി.സാമുവല്‍ ആണ് ആലപ്പുഴ ജില്ലാ കലക്ടര്‍. 
 
കോഴിക്കോട് കലക്ടറായി സ്‌നേഹജ് കുമാര്‍, കൊല്ലം കലക്ടറായി എല്‍.ദേവിദാസ്, മലപ്പുറം കലക്ടറായി വി.ആര്‍.വിനോദ്, കണ്ണൂര്‍ കലക്ടറായി അരുണ്‍ കെ.വിജയന്‍ എന്നിവര്‍ക്കും നിയമനം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article