കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്ന കേസിൽ സുഹൃത്ത് അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി നിതായി സമദ്ദാർ എന്ന 48 കാരനെ കണി കേസിൽ സുഹൃത്തായ പശ്ചിമ ബംഗാൾ സ്വദേശി ശ്യാമ ബാര എന്ന 54 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതും.
വാക്കേറ്റത്തിനിടെ മദ്യലഹരിയിൽ ആയിരുന്ന ശ്യാമൾ ബാരെ അടുത്തുണ്ടായിരുന്ന തൂമ്പ ഉപയോഗിച്ചാണ് നിതായി സമദ്ദാറെ തലയ്ക്കടിച്ചു വീഴ്ത്തിയത്. അടിയേറ്റു നിലത്തു വീണ നിതായിയെ ഇയാൾ വീണ്ടും വയറ്റിലും മറ്റും ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്തു. പിന്നീട് ഇവരുടെ കൂടെ ജോലി ചെയ്തിരുന്ന മറ്റൊരാളാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചത്.