കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ശക്തമായ നീക്കങ്ങളുമായി പൊലീസ്.
ഇതുമായി ബന്ധപ്പെട്ട് സ്പെഷൽ പ്രോസിക്യൂട്ടർ സുരേശൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരുമായി കൂടിക്കാഴ്ച നടത്തി. ഹൈക്കോടതിയിലെ ഡിജിപി ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേസിന്റെ വിശദാശങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
ദിലീപ് അങ്കമാലി കോടതിയിൽ ഹർജി സമർപ്പിച്ചതിനു പിന്നാലെയാണ് ജാമ്യം റദ്ദാക്കാനുള്ള നീക്കാനുള്ള നീക്കം പൊലീസ് ശക്തമാക്കിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിലിപ് കോടതിയിലെത്തിയത്.
ദിലീപ് സമർപ്പിച്ച ഹർജിയില്‍ ഉപദ്രവിക്കപ്പെട്ട നടിക്കെതിരെയുള്ള പരാമർശങ്ങളുണ്ട്. ഇതുമാത്രം കണക്കിലെടുത്ത് ജാമ്യം റദ്ദാക്കാവുന്നതാണെന്ന് പ്രോസിക്യൂഷൻ വാദം.
അതേസമയം, ദിലീപ് ആവശ്യപ്പെട്ടത് പോലെ ദൃശ്യങ്ങൾ നൽകാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. ദൃശ്യങ്ങൾ നല്കിയാല് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പ്രോസിക്യൂഷന് കോടതിയിൽ അറിയിച്ചു.