അതേസമയം, ഇനിമുതൽ സംവിധായകരോടോ നിർമാതാക്കളോടോ മറ്റ് നടന്മാരോടോ ഉള്ള കടപ്പാടിന്റെ പേരിൽ ഒരു സിനിമയ്ക്കും ദിലീപ് ഡേറ്റ് നൽകില്ലെന്ന് സൂചന. ദിലീപിന്റെ ഒഫീഷ്യൽ ഫാൻസിന്റെ ഫേസ്ബുക്ക് പേജായ ദിലീപ് ഓൺലൈനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'ദിലീപേട്ടൻ ഇനിമുതൽ ആരുടെയും കടപ്പാടിന്റെ പേരിൽ സിനിമ ചെയ്യാൻ പാടില്ലെന്നാണ് എന്റെ അഭിപ്രായമെന്ന്' കമന്റ് ചെയ്ത വ്യക്തിയ്ക്ക്, 'ഇനി ചെയ്യില്ല' എന്ന് ദിലീപ് ഓൺലൈൻ മറുപടി നൽകുകയായിരുന്നു.