കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ച സാഹചര്യത്തില്‍ നടന്‍ ദിലീപ് അഭിഭാഷകന്‍ രാമന്‍പിള്ളയെ സന്ദര്‍ശിച്ചു.
ദിലിപിനൊപ്പം ഭാര്യ കാവ്യാമാധവനും രാമന്‍പിള്ളയെ കാണാന്‍ എത്തിയിരുന്നു. ബുധനാഴ്ചയാണ് ഇരുവരും അഭിഭാഷകന്റെ ഓഫീസിലെത്തി ജാമ്യം ലഭിച്ച സന്തോഷം അറിയിച്ചത്. കൂടിക്കാഴ്‌ചയില്‍ കേസ് സംബന്ധിച്ച വിവരങ്ങളും ചര്‍ച്ചയായെന്നാണ് സൂചന.
കേസിന്റെ തുടക്കത്തില്‍ പ്രമുഖ രാംകുമാര്‍ ആയിരുന്നു ദിലീപിന്റെ അഭിഭാഷകന്‍. പിന്നീട് രാമന്‍ പിള്ളയ്ക്ക് വക്കാലത്ത് നല്‍കുകയായിരുന്നു.
ചൊവ്വാഴ്‌ചയാണ് ദിലീപിനു ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചിന്റേതാണ് വിധി. കഴിഞ്ഞ രണ്ട് തവണയും ദിലീപിന്റെ ജാമ്യം നിഷേധിച്ച ബഞ്ച് തന്നെയാണ് ദിലീപിനു ജാമ്യം നല്‍കിയത്.
രാമന്‍ പിള്ളയുടെ ശക്തമായ വാദമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് ജാമ്യം ലഭിക്കാന്‍ ഇടയായത്. ജാമ്യം ലഭിച്ചിരുന്നില്ലെങ്കില്‍ വിചാരണ കാലയളവില്‍ ദിലീപ് ജയിലില്‍ കഴിയേണ്ടി വരുമായിരുന്നു.