നാദിർഷായുടെ മുൻകൂർ ജാമ്യഹർജി തീർപ്പാക്കി, അറസ്റ്റ് ചെയ്യാൻ തെളിവുകൾ ഇല്ലെന്ന് പൊലീസ്; ആവശ്യമെങ്കിൽ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി

ബുധന്‍, 4 ഒക്‌ടോബര്‍ 2017 (11:44 IST)
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകൻ നാദിര്‍ഷ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീര്‍പ്പാക്കി. കേസിൽ നാദിർഷായ്ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ലെന്നും അതിനാൽ നാദിര്‍ഷയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.
 
നാദിർഷായെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് ജാമ്യഹർജിയിൽ തീർപ്പ് കൽപ്പിച്ചത്. ആവശ്യമെങ്കിൽ നാദിർഷായെ ചോദ്യം ചെയ്യാമെന്നും കോടതി അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന നടൻ ദിലീപ് ഇന്നലെയാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍