ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ റിലീസിങ് ഈ മാസം 28ന് നടക്കും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് രാമലീലയുടെ റിലീസ് പലവട്ടം മാറ്റിവച്ചത്. കേസില്‍ ദിലീപിന്റെ അറസ്റ്റ് സിനിമയെ ബാധിച്ചേക്കാം എന്ന പ്രതിസന്ധിയുള്ളത് കൊണ്ടാണ് സിനിമയുടെ റിലീസ് പലതവണ മാറ്റിയത്.
കേസില്‍ ദിലീപിന്റെ ജാമ്യത്തിനായി കാത്തിരിക്കുന്നില്ലെന്നും സിനിമയുടെ റിലീസ് അടുത്തുതന്നെ ഉണ്ടാവുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പുലിമുരുകന് എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ടോമിച്ചന് മുളകുപാടം നിർമിച്ച ചിത്രത്തിൽ രാഷ്ട്രീയ പ്രവർത്തകനായാണ് ദിലീപ് വേഷമിടുന്നത്.