നിരവധി പേര് ദിലീപിനെക്കാണാന്‍ വരുന്നുണ്ട്. സന്ദര്‍ശകരെ അനുവദിക്കാത്ത ഞായറാഴ്ചയും സന്ദര്‍ശകരെത്തി ദിലീപിനെ കാണുന്നുണ്ടെന്നും ഇതെല്ലാം നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് പുറമേ താടിയും മുടിയും കറുപ്പിക്കാന്‍ ആരാണ് ദിലീപിന് ഡൈ അനുവദിക്കുന്നതെന്ന് അന്വേഷിക്കണമെന്നും ദിലീപിന് പ്രത്യേക പരിഗണന ജയിലില്‍ ലഭ്യമാകുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും ആനി സ്വീറ്റി വ്യക്തമാക്കി.