നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണമില്ല; അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് മാത്രം

Webdunia
വെള്ളി, 19 ജനുവരി 2018 (10:29 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണമില്ല. അങ്കമാ‍ലി മജിസ്ട്രേറ്റ് കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുടർ നടപടികൾ‌ അവസാനിപ്പിച്ച കോടതി, കുറ്റപത്രം ചോർന്നത് ഗൗരവമായി കാണുന്നുവെന്നു വ്യക്തമാക്കുകയും അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസിനെ താക്കീത് ചെയ്യുകയും ചെയ്തു. 
 
നടിയെ ആക്രമിച്ച കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. പൊലീസാണു മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോർത്തി നല്‍കിയതെന്നും ദുരുദ്ദേശപരമായ നടപടിയാണ് ഇതെന്നും ആ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. അതേസമയം നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് വീണ്ടും കോടതിയെ സമീപിക്കുമെന്നും വാര്‍ത്തകളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article