നേരത്തേ, തനിക്ക് സുനിയേയും നടിയെയും പേടിയാണെന്നും ഇരുവരും തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും മാർട്ടിൻ കോടതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. മംഗളം ചാനലാണ് കൂടുതൽ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അന്നത്തെ ഗൂഢാലോചനയില്‍ നടിക്കും പള്‍സര്‍ സുനിക്കും പുറമേ നടന്‍ ലാലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും മാര്‍ട്ടിന്‍ പറയുന്നു. നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്നും പള്‍സര്‍ സുനിയുടെ ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയതത് നടിയാണെന്നും മാര്‍ട്ടിന്‍ പറയുന്നു. നടിയുടെ വീട്ടിലെത്തുമ്പോള്‍ ഫോണ്‍ നടിക്ക് കൈമാറണമെന്ന് സുനി പറഞ്ഞിരുന്നു. സുനിയുടെ ഫോണ്‍ വന്നപ്പോള്‍ നടി ഫോണ്‍വാങ്ങിയെന്നും മാര്‍ട്ടിന്‍ പറയുന്നുവെന്ന് മഗളം ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
യാത്രയിലുടനീളം സുനിയുടെ ഫോണ്‍ എടുത്തിരുന്നത് നടിയായിരുന്നു. എയർപോർട്ട് കഴിഞ്ഞപ്പോൾ മൂന്ന് പേര്‍ വാഹനത്തില്‍ കയറി. വഴിയരികില്‍ കാരവന്‍ വണ്ടി കാണുമ്പോള്‍ നിര്‍ത്തണമെന്ന് പറഞ്ഞു. പാലാരിവട്ടം കഴിഞ്ഞപ്പോള്‍ പള്‍സര്‍ സുനി കാരവനില്‍ കയറി. കയറിയ ശേഷം തന്നെ കൈയും കാലും കെട്ടിയിട്ട് മര്‍ദിച്ചതായും മാര്‍ട്ടിന്‍ പറയുന്നു.
നടിയും ഇവരും തമ്മില്‍ കോടികളുടെ കണക്കുകള്‍ പറയുന്നുണ്ടായിരുന്നു. രാത്രി 7.38 മുതല്‍ നടി സുനിയുമായി സംസാരിച്ചത് 900 സെക്കന്റ് (15 മിനിട്ട് ) എന്ന് മാര്‍ട്ടിന്‍ പറയുന്നു. കാക്കനാട് വിജനമായ സ്ഥലത്ത് നടിയും സുനിയുമുള്ള വാഹനം നിര്‍ത്തിയിട്ടിരുന്നുവെന്നും, തന്നോട് ആ വാഹനം വീണ്ടും ഓടിക്കാന്‍ പറഞ്ഞ് കാരവനില്‍ നിന്നിറക്കി വിട്ടതായും മാര്‍ട്ടിന്‍ പറയുന്നു.
വാഹനത്തില്‍ നടിയും സുനിയും മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും മാർട്ടിൻ പറയുന്നു. 'നീയെന്നെ ചതിക്കരുത് ' എന്ന് നടി സുനിയോട് പറയുന്നത് താൻ കേട്ടെന്ന് മാർട്ടിന്റെ പക്ഷം. 'നിന്നെ ഏല്‍പ്പിച്ചയാളെ എനിക്ക് പൂര്‍ണ വിശ്വാസമാണ് ' എന്ന് നടി സുനിയോട് പറഞ്ഞെന്നും തുടർന്ന് തന്നെ ലാൽ ക്രിയേഷൻസിൽ ഇറക്കിയാൽ മതിയെന്ന് നടി പറഞ്ഞുവെന്നും അതനുസരിച്ച് സുനിയാണ് അവിടെ കൊണ്ടുചെന്നാക്കാൻ തന്നെ നിർദേശിച്ചതെന്നും മാർട്ടിൻ പറയുന്നു.