കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റില്‍ പൂര്‍ണവിശ്വാസത്തിലാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ് സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും.
ദിലീപിനെ പൊലീസ് മനപൂര്‍വം കുടുക്കാന്‍ ശ്രമിച്ചതാണെന്നാണ് പ്രതിഭാഗം ഹൈക്കോടതിയില്‍ പറഞ്ഞത്. എന്നാല്‍ താരത്തിനെതിരെ ശക്തമായ തെളിവുകളാണ് കോടതിക്ക് മുമ്പാകെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്.