ഒളിച്ചു കടത്താന്‍ ശ്രമിച്ച 3.2 കോടി രൂപയുടെ വജ്രാഭരണം പിടിച്ചു

Webdunia
ചൊവ്വ, 16 ഓഗസ്റ്റ് 2016 (10:47 IST)
ഒളിച്ചു കടത്താന്‍ ശ്രമിച്ച 3.2 കോടി രൂപ വില വരുന്ന വജ്രാഭരണം അധികാരികള്‍ പിടിച്ചെടുത്തു. മഹാരാഷ്ട്ര സ്വദേശി സുധീര്‍മ്മാന്‍പ്ര (38), ഗുജറാത്ത സ്വദേശി മഹേഷ് ഇത്താലിയ (40) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് വകുപ്പ് ഉദ്യോഗസ്ഥരാണു പിടികൂടിയത്.
 
കഴിഞ്ഞ ദിവസം രാവിലെ മുംബൈയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ നെടുമ്പാശേരിയിലെത്തിയത്. രേഖകളൊന്നും തന്നെ ഇതിനൊപ്പം ഉണ്ടായിരുന്നില്ല. വിവിധ ജുവലറികള്‍ക്കായി കൊണ്ടുവന്നവയാണ് ആഭരണങ്ങള്‍ എന്നാണ് പിടിയിലായവര്‍ പറഞ്ഞത്. 
Next Article