പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; യതീഷ് ചന്ദ്ര തൃശൂര്‍ കമ്മിഷണര്‍ - രാഹുൽ ആർ നായര്‍ എറണാകുളം റൂറൽ എസ്പി

Webdunia
ചൊവ്വ, 8 മെയ് 2018 (19:32 IST)
സംസ്ഥാന പൊലീസ് സേനയില്‍ വന്‍ അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവികള്‍ക്കാണ് സ്ഥലംമാറ്റം. കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ അശോക് യാദവിനെ ഇന്റലിജൻസ് ഐജിയായി നിയമിച്ചു.

എറണാകുളം റൂറൽ എസ്പിയായി രാഹുൽ ആർ നായരെ നിയമിച്ചു. യതീഷ് ചന്ദ്രയെ തൃശൂരും ഡോ. അരുൾ ബി കൃഷ്ണയെ കൊല്ലത്തും പൊലീസ് കമ്മീഷണർമാരായി നിയമിച്ചു. ദേബേഷ് കുമാർ ബെഹ്‍റയാണു പാലക്കാട് എസ്പി.

മറ്റു മാറ്റങ്ങൾ – പ്രതീഷ് കുമാർ (മലപ്പുറം), ആർ നിശാന്തിനി (ഹെഡ് ക്വാട്ടേഴ്സ്), എംകെ പുഷ്കരൻ (തൃശൂർ റൂറൽ), ഡോ ശ്രീനിവാസ് (കാസർകോട്). ആർ കറുപ്പുസ്വാമി – വയനാട്, ജി ജയദേവ്– കോഴിക്കോട് റൂറൽ, ഉമ ബെഹ്റ – കമൻഡാന്റ് കെഎപി 2 പാലക്കാട്, കെജി സൈമൺ– കമൻഡാന്റ് കെഎപി 3 അടൂർ.

അനുബന്ധ വാര്‍ത്തകള്‍

Next Article