പൊലീസുകാര്‍ക്ക് ഡി ജി പിയുടെ പുതിയ സര്‍ക്കുലര്‍. പൊലീസുകാര്‍ മാന്യമായി പെരുമാറണമെന്നാണ് ഡി ജി പിയുടെ പുതിയ സര്‍ക്കുലറിലെ നിര്‍ദ്ദേശം. പരാതിയുമായി വരുന്നവരോടും മറ്റും എങ്ങനെ പെരുമാറണം എന്നത് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശമാണ് പുതിയ സര്‍ക്കുലറില്‍ ഉള്ളത്.
പൊലീസ് മാന്യമായി പെരുമാറണം എന്ന് നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറില്‍ ‘എടാ പോടാ’ വിളി വേണ്ടെന്നും വ്യക്തമാക്കുന്നു. സഹായം ചെയ്യുന്ന വ്യക്തികളോട് നന്ദി പറയണമെന്ന് നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറില്‍ തെറ്റു പറ്റിയാല്‍ ക്ഷമ പറയാന്‍ മടിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
മോശമായ പെരുമാറ്റം ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ കഴിവുകേടായി കണക്കാക്കും. അതിനാല്‍ ഇതിന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സമാധാനം പറയണമെന്നും ഡി ജി പി നിര്‍ദ്ദേശിക്കുന്നു.