ദേവനന്ദയെ കണ്ടെത്താൻ അച്ഛൻ പറന്നെത്തി; കണ്ടത് കരൾ പിളർക്കും കാഴ്ച

ചിപ്പി പീലിപ്പോസ്
വെള്ളി, 28 ഫെബ്രുവരി 2020 (11:23 IST)
മകളെ കാണാനില്ലെന്ന വാർത്ത വന്ന് മണിക്കൂറുകൾക്കുള്ളിൽ മസ്ക്കറ്റിൽ നിന്നും നാട്ടിലേക്ക് തിരിച്ച പ്രവീണിനെ കാത്തിരുന്നത് ദുഃഖവാർത്ത. ദേവനന്ദയെ കണ്ടെത്താനുള്ള വരവ് സഫലമായില്ല. മരിച്ച നിലയിൽ പൊന്നുമോളെ കണാനായിരുന്നു അച്ഛൻ പ്രവീണിന്റെ വിധി. 
 
ദേവനന്ദയുടെ മൃതദേഹം കണ്ട് അലമുറയിട്ട് അച്ഛന്‍ പ്രവീണ്‍. ഇന്ന് രാവിലെയാണ് പ്രവീൺ വീട്ടിലെത്തിയത്. പൊന്നുമോളുടെ ചേതനയറ്റ ശരീരം കണ്ട് പ്രവീണ്‍ വാവിട്ട് കരഞ്ഞു. തളര്‍ന്ന ആ പിതാവിനെ താങ്ങി നാട്ടുകാര്‍ ആശ്വസിപ്പിക്കാനാകാതെ നിന്നു. ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.
 
മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നടക്കുന്ന വഴിയിൽ കാൽ വഴുതി വീണതാകാമെന്നു കരുതുന്നു. പകലന്തിയോളം അഗ്നി രക്ഷാ സേനയും നാട്ടുകാരും മുങ്ങൽ വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല.
 
കുട്ടി ഒറ്റയ്ക്ക് മറ്റു വീടുകളിൽ പോകാറില്ലെന്നാണ് അമ്മയും ബന്ധുക്കളും ആവർത്തിച്ചു പറയുന്നുണ്ട്. കുട്ടി ആറിനു സമീപത്തേക്ക് പോകാറുമില്ലെന്ന് അമ്മയടക്കം ഉള്ളവർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article