കാണാതായ ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തി

ചിപ്പി പീലിപ്പോസ്

വെള്ളി, 28 ഫെബ്രുവരി 2020 (08:00 IST)
കൊല്ലത്ത് ഇന്നലെ രാവിലെ 10 മണിയോടെ കാണാതായ ആറുവയസുകാരി ദേവാനന്ദയുടെ മൃതദേഹം കണ്ടെത്തി. ദേവനന്ദയുടെ വീടിനോട് ചേർന്നുള്ള ഇത്തിക്കരയാറ്റിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ദർ നടത്തിയ തിരിച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
 
നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളാണ് മരിച്ച ദേവനന്ദ. ഇന്നലെ രാവിലെയായിരുന്നു കുട്ടിയെ കാണാതായത്. സംഭവം നടക്കുമ്പോൾ അമ്മ ധന്യയും 4 മാസം പ്രായമുള്ള ഇളയമകനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. 
 
തുണി അലക്കാൻ പോയിതിരിച്ചെത്തിയപ്പോഴാണ് ദേവാനന്ദയെ കാണാനില്ല എന്ന കാര്യം ധന്യ അറിയുന്നത്. ആദ്യം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല, ഇതോടെ നാട്ടുകാരേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍