കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറ് വയസുകാരിയെ കാണാതായി

ചിപ്പി പീലിപ്പോസ്

വ്യാഴം, 27 ഫെബ്രുവരി 2020 (15:50 IST)
കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറ് വയസുകാരിയെ കാണാതായി. തിരച്ചിൽ വ്യാപകമാക്കി പൊലീസും നാട്ടുകാരും. നെടുമണ്‍കാവ് ഇളവൂരില്‍ ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയെന്ന് അമ്മ പറഞ്ഞു.
 
സംഭവം നടക്കുമ്പോൾ അമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. വീടിന്റെ നൂറ് മീറ്റർ അകലത്തിൽ പുഴയുള്ളതിനാൽ കുട്ടി പുഴയിൽ വീണതാകാമെന്ന നിഗമനത്തിൽ പൊലീസും നാട്ടുകാരും ഇവിടം മുഴുവൻ തിരച്ചിൽ നടത്തി. എന്നാൽ, സംശയാസ്പദമായി യാതോന്നും കണ്ടെത്താൻ കഴിഞ്ഞില്ല. 
 
കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാകാമെന്ന സംശയവും പൊലീസിനുണ്ട്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണ് പൊലീസ്. സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ വിവരം കൈമാറിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍