കൊല്ലത്ത് കാണാതായ ആറുവയസുകാരിയെ ഇതുവരെ കണ്ടെത്താനാകാതെ വലഞ്ഞ് പൊലീസും നാട്ടുകാരും. രാവിലെ 10.30ഓടെയാണ് പുലിയില ഇളവൂർ തടത്തിൽമുക്ക് ധനേഷ് ഭവനത്തിൽ പ്രദീപിന്റെ മകൾ ദേവനന്ദയെ (പൊന്നു) കാണാതാകുന്നത്. സംഭവം നടക്കുമ്പോൾ അമ്മ ധന്യ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. പ്രദീപ് ഗൾഫിലാണ്.