സംസ്ഥാനത്ത് പകർച്ചപനി പടരുന്നു, 24 മണിക്കൂറിൽ 159 പേർക് ഡെങ്കിപ്പനി, 42 പേർക്ക് എച്ച് 1 എൻ 1

അഭിറാം മനോഹർ
ഞായര്‍, 7 ജൂലൈ 2024 (08:56 IST)
മണ്‍സൂണ്‍ സജീവമായതോടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധി രൂക്ഷമാകുന്നു. 3 പേര്‍ കൂടി സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 159 പേര്‍ക്കാണ്  കേരളത്തില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 42 പേര്‍ക്ക് എച്ച് 1 എന്‍1 ഉം സ്ഥിരീകരിച്ചു. 11,050 പേരാണ് പനി ബാധിച്ച് ചികിത്സയിലുള്ളത്.
 
അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പനിബാധിതരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടത്. കഴിഞ്ഞ 5 ദിവസത്തിനിടെ സംസ്ഥാനത്ത് 493 ഡെങ്കി കേസുകളും 158 എച്ച് 1 എന്‍ 1 കേസുകളും സ്ഥിരീകരിച്ചിരുന്നു. എല്ലാ ദിവസവും രോഗ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ജൂലൈ1ന് ആരോഗ്യവകുപ്പ് ഇത് നിര്‍ത്തിവെച്ചിരുന്നു. ശമ്പളം കിട്ടാത്ത എന്‍ എച്ച് എം ജീവനക്കാര്‍ നിസഹകരണം പ്രഖ്യാപിച്ചതോടെയായിരുന്നു ഇത്. ഇന്നലെ എന്‍ എച്ച് എം ജീവനക്കാര്‍ക്കായി 45 കോടി ധനവകുപ്പ് അനുവദിച്ചതോടെയാണ് കണക്കുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article