ഒരു ഇടവേളക്കുശേഷം സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമയുമായി എത്തുന്നു. 'കേരളാ ലൈവ്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പകുതിയോളം പൂര്‍ത്തിയായി. രണ്ടാം ഷെഡ്യൂള്‍ ഉടന്‍ തുടങ്ങും . നൂറില്‍ കൂടുതല്‍ പുതുമുഖ താരങ്ങള്‍ സിനിമയിലുണ്ട്. സിനിമയുടെ ക്യാമറ വര്‍ക്ക് ഒഴിച്ചുള്ള ജോലികള്‍ സന്തോഷ് പണ്ഡിറ്റാണ് ചെയ്യുന്നത്. സിനിമയുടെ ലൊക്കേഷന്‍ വീഡിയോ പുറത്തുവന്നു.
'വെറും 5 ലക്ഷം രൂപാ ബജറ്റില്‍ ഒരുങ്ങുന്ന എന്റെ പന്ത്രണ്ടാമത്തെ സിനിമ 'കേരളാ ലൈവ്' രണ്ടാം ഷെഡ്യൂള്‍ ഉടനെ ആരംഭിക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു.. എന്നോടൊപ്പം ഡയലോഗ് ഉള്ള നൂറിലധികം പുതുമുഖ നടീ നടന്മാര് അഭിനയിക്കുന്നു. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞതില്‍ പിന്നെ മഴ, എന്റെ ചില കുഞ്ഞു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഒക്കെ ആയി തുടര്‍ച്ചയായി യാത്രയില്‍ ആയതിനാല്‍ കുറേ സമയം പോയതാണ് ഒരു ചെറിയ ഗ്യാപ് വരുവാന്‍ കാരണം. ചില ഗാനങ്ങള്‍ ഷില്ലോങ്, ഡാര്‍ജിലിങ് ഭാഗത്ത് ഷൂട്ട് ചെയ്ത് കഴിഞ്ഞ്.. ആകെ 8 പാട്ട് ഉണ്ടേ.. ബാക്കി ഗാനങ്ങള്‍ കുളു, മണാലി, കാശ്മീര്‍ ഉടനേ ചെയ്യണം.. രണ്ടു സംഘട്ടനങ്ങള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞ് ട്ടോ. ബാക്കി ഈ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കണം..ക്യാമറ ഒഴികെയുള്ള എല്ലാ ജോലികളും ഞാന്‍ ഒറ്റയ്ക്കാണ് ചെയ്യുന്നത്. എഡിറ്റിംഗ്, ഡബ്ബിംഗ് ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിക്കുന്നു.''-സന്തോഷ് പണ്ഡിറ്റ് കുറിച്ചു.