ഡൽഹി കലാപത്തെ കുറിച്ച് പോസ്റ്റിട്ട സാബുമോനെ തെറിവിളിച്ച് രജിത് ഫാൻസ്; ഇവന്മാർക്ക് ബോധമില്ലേയെന്ന് സാബുമോൻ

ചിപ്പി പീലിപ്പോസ്
വ്യാഴം, 27 ഫെബ്രുവരി 2020 (12:59 IST)
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സാബുമോൻ ഫേസ്ബുക്കിൽ ഇട്ടിരുന്ന പോസ്റ്റിനു കീഴെ ബിഗ് ബോസിലെ മത്സരാർത്ഥിയായ രജിത് കുമാറിന്റെ ഫാൻസ് ആയ രജിത് ആർമി സാബുവിനെ തെറിവിളിച്ചും അസഭ്യം പറഞ്ഞും കമന്റുകൾ ഇട്ടിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സാബു ഇപ്പോൾ. സാബുവിന്റെ വാക്കുകൾ:
 
‘ഇത്തരം പ്രവൃത്തികളുടെ അടിസ്ഥാനമെന്ത്? നിങ്ങളുടെ തലയ്ക്ക് അകത്ത് തലച്ചോർ എന്നൊരു സാധനം ഉണ്ടോ? ബുദ്ധിയും വിവേകവും ഉണ്ടോ നിങ്ങൾക്ക്?. മനുഷ്യനാണോടോ താനൊക്കെ? നിന്റെ ഒക്കെ തെറിവിളിയും പരിപാടിയും നിന്റെ വീട്ടിൽ കൊണ്ട് വെച്ചോണം. എടാ, മരയൂളകളേ രാജ്യത്തിന്റെ അവസ്ഥയെ കുറിച്ച് ചിന്തിക്കെടാ. രാജ്യം അഭിമുഖീകരിക്കുന്നത് വ്യത്യസ്തമായ ഒരു കാര്യമാണ്. മനുഷ്യനെന്ന് പറഞ്ഞാൽ മിനിമം സഹാനുഭൂതിയും കരുണയും സ്നേഹവുമുണ്ടായിരിക്കണം. അത് മനസിലാക്കാനുള്ള സാമാന്യ ബോധം ഉണ്ടാകണം.‘
 
‘സങ്കി - സുടാപ്പി വെട്ടുകിളി കൂട്ടായ്മ ആണിത്. നിങ്ങൾക്ക് ഒരു ബുദ്ധിയുമില്ല. നിങ്ങൾ അന്ധന്മാരാണ്. നിങ്ങൾ പൊട്ടന്മാരാണ്. നിന്റെ ഒക്കെ വോട്ട് നേടിയതോർക്കുമ്പോൾ ഇപ്പോൾ എനിക്ക് അപമാനമുണ്ട്. ഞാൻ സംസാരിച്ചത് ഇന്ത്യയെ കുറിച്ചാണ്. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ചാണ്. അത് മനസിലാക്കാനുള്ള ബുദ്ധിയില്ലാത്തവന്മാർ എന്തോന്നെടേയ്. ഇമ്മാതിരി ഊളന്മാർ വോട്ട് ചെയ്തിട്ടാണല്ലോ ഞാൻ ജയിച്ചത് എന്നോർക്കുമ്പോൾ എനിക്ക് ഭയങ്കര നാണക്കേട് ആണ്.‘- സാബു പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

Next Article