സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്തുകൊണ്ട് ബാറുടമകള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ശിവകീര്‍ത്തി സിംഗ്, ജെ എസ് കഹാര് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം അനുമതിയെന്ന സര്‍ക്കാര്‍ മദ്യനയം സുപ്രീം കോടതി ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. മദ്യവില്പന നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. മദ്യവില്പന മൗലികാവകാശത്തിന്റെ പരിധിയില്‍ വരില്ല. മദ്യനയം നിയമവിരുദ്ധമോ യുക്തിരഹിതമോ അല്ല. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നയം രൂപീകരിച്ചത്. അതുകൊണ്ടു തന്നെ നയത്തിന്റെ യുക്തിയെ ചോദ്യം ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് പരിമിതപ്പെടുത്തിയ മദ്യനയം സുപ്രീംകോടതി ശരിവച്ചത്. ശിവകീര്‍കത്തി സിംഗും വിക്രംജിത് സെന്നും അടങ്ങിയ ബെഞ്ചാണ് അന്ന് വിധി പറഞ്ഞത്.