കോൺട്രാക്ടറെ തട്ടിക്കൊണ്ടു പോയി ലക്ഷങ്ങൾ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 15 മാര്‍ച്ച് 2025 (14:38 IST)
ആലപ്പുഴ :  റെയിൽവേ കോൺട്രാക്ട് പണിക്കായി വന്ന തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ച് ലക്ഷങ്ങൾ കവർന്ന കേസിൽ ഒന്നാം പ്രതി പോലീസ് പിടിയിലായി.  കായംകുളം ചേരാപള്ളിയിൽ നിന്നാണ് കോൺട്രാക്ടറെ തട്ടിക്കൊണ്ടു പോയത്.
 
അമീൻ എന്ന 24കാരനാണ് അറസ്റ്റിലായത്. കന്യാകുമാരി സ്വദേശിയും ചേരാവള്ളിയിൽ വാടകയ്ക്ക് താമസിച്ചിരുന്നയാളുമായ വൈസിലിനെ വാടക വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ച് പണം കവർന്ന കേസിലാണ് അറസ്റ്റ്.  കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article