കൊല്ലം സ്വദേശിനിയായ യുവതിയെ വീഡിയോ കോളിലൂടെ ബന്ധപ്പെട്ട ശേഷം താന്‍ മുംബൈ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ നിന്നാണെന്നും യുവതിയെ കള്ളപ്പണം വെളുപ്പി ക്കുന്ന സംഘത്തിലെ ആളാണെന്നു സംരയിക്കുന്നതാണെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. യുവതിക്കെതിരെ കേസെടുക്കുമെന്നും അക്കൗണ്ടിലെ പണം റിസര്‍വ് ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഭയന്നു പോയ യുവതി അക്കൗണ്ടിലുണ്ടായിരുന്ന 5 ലക്ഷം രൂപാ പ്രതികള്‍ പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. പണം നഷ്ടപ്പെട്ടതോടെ ചതി മനസിലാക്കിയ യുവതി പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി അരുണിനെ (25) പിടി കൂടിയതിന തുടര്‍ന്നാണ് മറ്റു നാലു പേരെയും ഇപ്പോള്‍ മുഹമ്മദ് ഷാദര്‍ഷയേയും പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു കൂട്ടു പ്രതികളെയും പിടികൂടാന്‍ കൊല്ലം വെസ്റ്റ് പോലീസ് എച്ച്.എസ്.ഒ ഫയാസിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.