കേസെടുക്കേണ്ടതായി ഒന്നുമില്ല; ലൗജിഹാദ് പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസിന് നിയമോപദേശം

സിആര്‍ രവിചന്ദ്രന്‍

ശനി, 15 മാര്‍ച്ച് 2025 (12:07 IST)
ലൗജിഹാദ് പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസിന് നിയമോപദേശം. നേരത്തെ കേസെടുക്കുന്നതിനെ കുറിച്ച് പോലീസ് നിയമപദേശം തേടിയിരുന്നു. മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു എന്നാണ് പിസി ജോര്‍ജ് പ്രസംഗിച്ചത്. പാലായില്‍ നടന്ന ലഹരിവിരുദ്ധ സെമിനാറില്‍ സംസാരിക്കവെയാണ് പിസി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.
 
കൂടാതെ ക്രിസ്ത്യാനികള്‍ 24 വയസ്സിനു മുന്‍പേ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാന്‍ തയ്യാറാകണമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. വിദ്വേഷ പരാമര്‍ശകേസില്‍ നേരത്തേ പിസി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മതവിദ്വേഷ പരാമര്‍ശ കേസില്‍ കോടതിയുടെ കര്‍ശന ജാമ്യവ്യവസ്ഥ നിലനില്‍ക്കെയാണ് വീണ്ടും വിവാദ പ്രസംഗം നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍