ചപ്പുചവറുകള്‍ തീയിടുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 12 നവം‌ബര്‍ 2020 (16:15 IST)
കറുകച്ചാല്‍: ചപ്പുചവറുകള്‍ തീയിടുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. നെടുംകുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കല്‍ സിനോജിന്റെ ഭാര്യ പ്രതിഭ എന്ന മുപ്പത്താറുകാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
 
ചാവേറിന് തീയിട്ടപ്പോള്‍ തീപെട്ടന്നു ആളിപ്പടരുകയും വസ്ത്രത്തിലേക്ക് പടരുകയും ചെയ്തു. വസ്ത്രത്തില്‍ തീപിടിച്ചപ്പോള്‍ യുവതി അടുത്തുള്ള ശുചിമുറിയില്‍ കയറിയെങ്കിലും അതില്‍ വെള്ളമില്ലായിരുന്നു. യുവതിയുടെ നിലവിളി കേട്ട് എതിയനാട്ടുകാര്‍ തീകെടുത്തി. ഉടന്‍ തന്നെ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article