കാഞ്ഞങ്ങാട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്ഥലത്തെ ഒരു വെള്ളക്കെട്ടില്‍ നിന്നാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.
ഹോസ്ദുര്‍ഗ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥി മീനാപ്പീസ് കടപ്പുറത്തെ സുരേഷിന്റെ മകന്‍ അഭിലാഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ അഭിലാഷിനെ കാണാതായിരുന്നു.
മൃതശരീരം ശരീരമാസകലം പരിക്കേറ്റ നിലയിലായിരുന്നു.
സംഭവത്തില്‍ മരണത്തിന് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.