നേഴ്സിംഗ് വിദ്യാര്‍ത്ഥി റോജി റോയിയുടെ മരണം: അന്വേഷണം ആരംഭിച്ചു

ബുധന്‍, 12 നവം‌ബര്‍ 2014 (16:49 IST)
തിരുവനന്തപുരത്ത് കിംസ് ആശുപത്രി നഴ്‌സിങ്ങ് കോളേജിലെ രണ്ടാം വര്‍ഷ ബിഎസ് സി വിദ്യാര്‍ത്ഥി റോജി റോയി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.തിരുവനന്തപുരം ക്രൈംഡിറ്റാച്ച്‌മെന്റ് എസിപി കെ ഇ ബൈജുവിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസന്വേഷിക്കുന്നത്.

സംഭവത്തില്‍ കൊല്ലം കുണ്ടറ നല്ലിലയിലുളള റോജി റോയിയുടെ വീട്ടിലെത്തിയ പോലീസ് സംഘം ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു.
സംഘം ആദ്യം മൊഴിയെടുത്തത് റോജിയുടെ അച്ഛന്‍ റോയി, അമ്മ സജിത എന്നിവരില്‍ നിന്നാണ്. ബധിര-മൂക വിദ്യാലയത്തിലെ അധ്യാപകന്റെ സഹായത്തോടെയാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. ഇതുകൂടാതെ റോജിയുടെ സഹോദരന്‍ റോബിന്‍, മറ്റ് ബന്ധുക്കള്‍ എന്നിവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.

നേരത്തെ റോജി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചെന്ന ആശുപത്രി മാനേജ്മന്റിന്റെ വിശദീകരണം വിശ്വസിക്കാന്‍ കഴിയില്ലെന്നും സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്വേഷണം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക