തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം പഞ്ചായത്ത് കിണറ്റില്‍; ദുരൂഹത

ഞായര്‍, 29 ഒക്‌ടോബര്‍ 2023 (19:11 IST)
ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ മൃതദേഹം പഞ്ചായത്ത് കിണറ്റില്‍ കണ്ടെത്തിയതില്‍ ദുരൂഹത. വെള്ളറട കോവില്ലൂര്‍ ചന്തവിള വീട്ടില്‍ ലൂക്കോസിന്റെ മകന്‍ ഡിങ്കറി എന്ന ഷൈജു (33) വാണു മരിച്ചത്.
 
വെള്ളറട പന്നിമല വാര്‍ഡിലെ ശങ്കിലി കത്തിപ്പാറ കോളനിയില്‍ താമസക്കാര്‍ക്ക് കുടിവെള്ളമെത്തിക്കുന്ന കിണറ്റിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പച്ചില മരുന്നുകള്‍ ശേഖരിക്കാനെത്തിയ കോളനി നിവാസികളിലൊരാള്‍ മൃതദേഹം പഞ്ചായത്തു കിണറ്റില്‍ കിടക്കുന്നത് കണ്ടത്. കിണറ്റിന്റെ പരിസരത്ത് ഈച്ചയും അസഹനീയമായ ദുര്‍ഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ കിണറ്റിനുള്ളില്‍ നോക്കിയതും മൃതദേഹം കണ്ടതും.
 
ഫയര്‍ഫോഴ്സിന്റെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തതും ആളെ തിരിച്ചറിഞ്ഞതും. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം. സംസ്ഥാന അതിര്‍ത്തിയില്‍ മീന്‍ പിടിക്കാന്‍ മരിച്ച ഷൈജുവും കൂട്ടരും രണ്ടു ദിവസം മുമ്പ് എത്തിയിരുന്നു എന്നാണു നാട്ടുകാര്‍ പറയുന്നത്. മാതാവ് മുമ്പേ തന്നെ മരിച്ചതിനാല്‍ കോണ്‍ക്രീറ്റ് പണിക്കാരനായ ഷൈജു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.  
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍