അമേരിക്കയില്‍ ശരീരം വളമാക്കുന്നതിന് അനുമതി നല്‍കുന്ന ആറാമത്തെ സംസ്ഥാനമായി ന്യൂയോര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 4 ജനുവരി 2023 (08:47 IST)
അമേരിക്കയില്‍ ശരീരം വളമാക്കുന്നതിന് അനുമതി നല്‍കുന്ന ആറാമത്തെ സംസ്ഥാനമായി ന്യൂയോര്‍ക്ക്. കഴിഞ്ഞ ആഴ്ചയാണ് ന്യൂയോര്‍ക്ക് സംസ്ഥാന ഗവര്‍ണര്‍ പുതിയ നിയമത്തില്‍ ഒപ്പുവച്ചത്. 2019 ശേഷം ആദ്യമായാണ് ഒരു അമേരിക്കന്‍ സംസ്ഥാനം മനുഷ്യശരീരം വളം ആക്കി മാറ്റുന്നതിനായി നിയമം അംഗീകരിക്കുന്നത്. കഴിഞ്ഞതവണ വാഷിംഗ്ടണ്‍ സംസ്ഥാനത്താണ് ഈ നിയമം നിലവില്‍ വന്നത്. 
 
സംസ്‌കാര ചടങ്ങുകള്‍ക്ക് ഭീമമായ ചിലവും സ്ഥലം കണ്ടെത്തലും പ്രയാസമായതിനാലാണ് പുതിയ നിയമത്തിന് പ്രസക്തി ഏറുന്നത്. ഈ വളം മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് വളരെ ഉപയോഗം ഉള്ളതാണെന്നാണ് പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍