കൊടുംകുറ്റവാളികള്‍ ഉള്‍പ്പെടെ 24 തടവുകാര്‍ അക്രമങ്ങള്‍ക്കിടയില്‍ ഓടിപ്പോയി. മെക്‌സിക്കന്‍ സമയം രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കവചിത വാഹനങ്ങളിലാണ് ആയുധധാരികള്‍ എത്തിയത്. പൊലീസ് ഇവരെ പിന്തുടര്‍ന്നു. നാല് പേരെ കസ്റ്റഡിയിലെടുത്തു. ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.